Militant hideout busted in Jammu and Kashmir

ജമ്മു: ജമ്മു കാശ്മീരിലെ പൂഞ്ചില്‍ തീവ്രവാദികളുടെ ഒളിത്താവളം സൈന്യം തകര്‍ത്തു. ചൊവ്വാഴ്ച രാത്രിയില്‍ നടത്തിയ തെരച്ചിലിലാണ് സൈന്യം ഒളിത്താവളം തകര്‍ത്തത്. ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പാക്കിസ്ഥാന്‍ കറന്‍സിയും സൈന്യം ഇവിടെ നിന്നു പിടിച്ചെടുത്തിട്ടുണ്ട്.

ഭീകരര്‍ക്കായി പ്രദേശത്ത് സുരക്ഷാ സേന തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സേന പരിശോധന നടത്തിയത്.

Top