മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യത്തെ ക്ഷണിക്കണം: മിലിന്ദ് ദേവ്‌ര

മുംബൈ: അധികാര തര്‍ക്കം നീണ്ടു പോകുന്നതിനിടെ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യത്തെ ഗവര്‍ണര്‍ ക്ഷണിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്‌ര. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇത്തരം ഒരു ആവശ്യമുന്നയിച്ചത്.

”ബി.ജെ.പി-ശിവസേന സഖ്യം സര്‍ക്കാര്‍ രൂപീകരണത്തിന് തയാറാവാത്തതിനാല്‍ മഹാരാഷ്ട്രയില്‍ ഏറ്റവും വലിയ രണ്ടാമത്തെ സഖ്യമായ എന്‍.സി.പി -കോണ്‍ഗ്രസ് സഖ്യത്തെ ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണം” എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കൊഷ്യാരി ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫട്‌നാവിസിനെ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ചതിന് പിന്നാലെയാണ് മിലിന്ദ് ദേവ്‌രയുടെ ട്വീറ്റ്.

Top