ഹോട്ടസ്റ്റ് മോഡലും നടനുമായ മിലിന്ദ് സോമന്‍ വിവാഹിതനായി

milind-soman

പ്രശസ്ത മോഡലും നടനുമായ മിലിന്ദ് സോമന്‍ വിവാഹിതനായി. കാമുകി അങ്കിതാ കോന്‍വറിനെയാണ് മിലിന്ദ് വിവാഹം കഴിച്ചത്. സുഹൃത്തുക്കള്‍ ഷെയര്‍ ചെയ്ത മെഹന്തി ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

മഞ്ഞ, ഓറഞ്ച് നിറങ്ങളാല്‍ അലങ്കരിച്ചിരിക്കുന്ന അലിബുര്‍ റിസോര്‍ട്ടിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്. മിലിന്ദും അങ്കിതയും തമ്മില്‍ ഒരുപാട് പ്രായവ്യത്യാസമുണ്ട്. തന്റെ 52-ാം ജന്മദിനം അങ്കിതക്കൊപ്പം ആഘോഷച്ചതിന്റെ ചിത്രങ്ങള്‍ മിലിന്ദ് പങ്കുവെച്ചിരുന്നു. ഇതിനെതിരെ പരിഹാസവുമായി നിരവധി പേരാണ് രംഗത്ത് വന്നത്. അപ്പൂപ്പന് ജന്മദിനാശംസകള്‍, കുറച്ച് കൂടി ചെറിയ പെണ്ണിനെ നോക്കിക്കൂടായിരുന്നോ, കൊച്ചുമകള്‍ കാണാന്‍ വളരെ ക്യൂട്ട് ആണ് തുടങ്ങിയ അധിക്ഷേപങ്ങളാണ് ചിത്രങ്ങള്‍ക്ക് ലഭിച്ചത്.Related posts

Back to top