‘മിലി’ ഫസ്റ്റ് ലുക്ക് പുറത്ത്

ലയാളത്തില്‍ പ്രേക്ഷകാംഗീകാരം നേടിയ ചിത്രമായിരുന്നു 2019ല്‍ പുറത്തെത്തിയ ഹെലന്‍. ചിത്രത്തിന്റെ ഒഫിഷ്യല്‍ ഹിന്ദി റീമേക്ക് 2020 ല്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം തിയറ്റര്‍ റിലീസിന് ഒരുങ്ങുകയാണ്. മിലി എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് പ്രമുഖ നിര്‍മ്മാതാവ് ബോണി കപൂര്‍ ആണ്. ജാന്‍വി കപൂര്‍ ആണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ഒപ്പം റിലീസ് തീയതിയും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്.

ജാന്‍വി കപൂറിന്റെ ടൈറ്റില്‍ കഥാപാത്രമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്കില്‍. തണുത്തുറഞ്ഞിട്ടും വിറയ്ക്കാതെ എന്നാണ് ടൈറ്റില്‍ കഥാപാത്രത്തെ പോസ്റ്ററില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. മലയാളത്തില്‍ ചിത്രം സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യര്‍ തന്നെയാണ് ഹിന്ദി റീമേക്കും ഒരുക്കുന്നത്. മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം മാത്തുക്കുട്ടി സേവ്യറിന് ലഭിച്ചിരുന്നു. ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ വിനീത് ശ്രീനിവാസന്‍ ആയിരുന്നു ഹെലന്റെ നിര്‍മ്മാണം.

2018ല്‍ പുറത്തെത്തിയ ധഡക് എന്ന ചിത്രത്തിലൂടെയാണ് ജാന്‍വി കപൂര്‍ ബോളിവുഡില്‍ അരങ്ങേറിയത്. സീ സ്റ്റുഡിയോസും മിലിയുടെ സഹനിര്‍മ്മാതാക്കള്‍ ആണ്. എ ആര്‍ റഹ്‍മാന്‍ ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. ജാവേദ് അഖ്തറുടേതാണ് വരികള്‍. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാര്‍ട്നര്‍.

Top