അമേരിക്കന്‍ ബഹിരാകാശചരിത്രത്തിലെ നാഴികക്കല്ലായി സ്‌പേസ് എക്‌സ്

യുഎസ്: നാസയുടെ രണ്ടു ഗഗനചാരികളുമായി സ്‌പേസ് എക്‌സിന്റെ പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയെന്ന് റിപ്പോര്‍ട്ട്. കെന്നഡി സ്‌പേസ് സെന്ററിലെ പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 10.16നാണ് ക്രൂ ഡ്രാഗണ്‍ കാപ്‌സൂള്‍ ബഹിരാകാശ നിലയത്തിലെത്തിയത്. ഇക്കാര്യം സ്‌പേസ് എക്‌സ് ട്വിറ്ററില്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ദൗത്യം വിജയമാണെന്നും അവര്‍ അറിയിച്ചു.

അമേരിക്കന്‍ ബഹിരാകാശചരിത്രത്തിലെ നാഴികക്കല്ലെന്നു വിശേഷിപ്പിക്കാവുന്ന സ്‌പെയ്‌സ് എക്‌സ് പേടക വിക്ഷേപണം രണ്ടാം ശ്രമത്തിലാണ് വിജയകരമായത്. കെന്നഡി സ്‌പേസ് സെന്ററില്‍ പ്രാദേശിക സമയം ഉച്ചകഴിഞ്ഞു 3.22നായിരുന്നു ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ വിജയകരമായ വിക്ഷേപണം. നാസയുടെ ഡഗ് ഹര്‍ലിയും ബോബ് ബെന്‍കനുമാണു യുഎസ് മണ്ണില്‍നിന്നു രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു സ്വകാര്യകമ്പനിയുടെ ബഹിരാകാശപേടകത്തില്‍ യാത്ര തിരിച്ചത്.

Top