തൃശ്ശൂരില്‍ നേരിയ ഭൂചലനം; ആശങ്കയില്‍ നാട്ടുകാര്‍

തൃശ്ശൂര്‍: തൃശൂരില്‍ നേരിയ ഭൂചലനം. ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും നേരിയ ഭൂചലനവും ഉണ്ടായെന്നാണ് നാട്ടുകാര്‍ പറയുന്നത്. രാവിലെ 8.17-നായിരുന്നു സംഭവം. തൃശൂര്‍, കല്ലൂര്‍, ആമ്പല്ലൂര്‍ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. നാട്ടുകാര്‍ ആശങ്കയിലാണ്. കഴിഞ്ഞ രാത്രി മുതല്‍ അതിശക്തമായ മഴ തുടരുന്നതിനിടെയാണ് ഭൂമിക്കു വിറയലും തുടര്‍ന്നു മുഴക്കവും അനുഭവപ്പെട്ടത്. ഉടന്‍ തന്നെ വിവരം ജില്ലാ ഭരണകൂടത്തെ അറിയിച്ചു. ജില്ലാ കലക്ടര്‍ സ്ഥലത്തെത്തി പരിശോധന നടത്തുമെന്നാണ് അറിയുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

നാല് വര്‍ഷം മുന്‍പും സമാനമായ രീതിയില്‍ തൃശ്ശൂരിലും പരിസര പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. 2018 സെപ്തംബര്‍ 17ന് രാത്രിയായിരുന്നു സംഭവം. തൃശ്ശൂര്‍, ഒല്ലൂര്‍, ലാല്ലൂര്‍, കണ്ണന്‍കുളങ്ങര, കൂര്‍ക്കഞ്ചേരി അടക്കമുള്ള പ്രദേശങ്ങളിലാണ് അന്ന് രാത്രി 11.30 യോടെ ഭൂചലനം അനുഭവപ്പെട്ടത്. ഒരു സെക്കന്റ് മാത്രം ദൈര്‍ഘ്യമുണ്ടായിരുന്ന അന്നത്തെ ഭൂചലനത്തില്‍ എവിടെയും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

Top