ജമ്മുകശ്മീരില്‍ നേരിയ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തി

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നേരിയ ഭൂചലനം. ചൊവ്വാഴ്ച രാവിലെ 8.16ന് റിക്ടര്‍ സ്‌കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.

ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ശ്രീനഗറില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെയാണെന്ന് ജമ്മു കശ്മീര്‍ ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. അതേസമയം, ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Top