നിവിന്‍ പോളി ചിത്രം മിഖായേലിന്റെ കിടിലന്‍ ടീസര്‍ പുറത്തിറങ്ങി

നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്. ഒപ്പം മമ്മൂട്ടി നിവിന് പിറന്നാള്‍ ആശംസകളും നേര്‍ന്നു. ഗ്രേറ്റ് ഫാദറിനു ശേഷം ഹനീഫ് അദേനി ഒരുക്കുന്ന ആക്ഷന്‍ ചിത്രം കൂടിയാണ് മിഖായേല്‍.

ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, കെ പി എ സി ലളിത, ശാന്തികൃഷ്ണ എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥയും ഹനീഫ് അദേനി തന്നെയാണ് നിര്‍വഹിക്കുന്നത്. സിനിമയുടെ ഭൂരിഭാഗം ചിത്രീകരണവും വിദേശത്തായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

Top