മൈക് പോംപിയോയും പ്രതിരോധ സെക്രട്ടറിയും ഇന്ന് ഇന്ത്യയിലെത്തും

വാഷിംഗടണ്‍ ഡിസി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരാഴ്ച മുന്‍പ് നടക്കുന്ന ടു-പ്ലസ്-ടു മിനിസ്റ്റീരിയല്‍ ഡയലോഗിന്റെ മൂന്നാം പതിപ്പിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറും തിങ്കളാഴ്ച ഇന്ത്യയിലെത്തും.

ടു പ്ലസ്-ടു ഡയലോഗ് ചൊവ്വാഴ്ച നടക്കും. വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിഗുമാണ് ചര്‍ച്ചയില്‍ ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിക്കുന്നത്.

ചര്‍ച്ചയില്‍ ഇന്തോ-പസഫിക് മേഖലയില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ചൈനയുടെ ശ്രമങ്ങളും കിഴക്കന്‍ ലഡാക്കിലെ ആക്രമണാത്മക പെരുമാറ്റവും ഉള്‍പ്പെടെ നിര്‍ണായക ഉഭയകക്ഷി, പ്രാദേശിക, ആഗോള പ്രശ്‌നങ്ങളും വിഷയമാകും.

Top