അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ഈ മാസം കുവൈത്ത് സന്ദർശിക്കും

വാഷിംങ്ടണ്‍ : അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ കുവൈത്ത് സന്ദർശിക്കും. എട്ടോളം അറബ് രാജ്യങ്ങളിലെ പര്യടനത്തിന്‍റെ ഭാഗമായാണ് അദ്ദേഹം ഈ മാസം 15ന് കുവൈത്തിലെത്തുന്നത്.

ജോർദാന്‍, ഈജിപ്ത്ത്, ബഹ്റൈൻ, യു.എ.ഇ, ഖത്തർ, സൗദി, ഒമാൻ എന്നീ രാജ്യങ്ങളിലും മൈക് പോംപിയോ സന്ദർശനം നടത്തും.

കുവൈത്ത് രാഷ്ട്ര നേതാക്കളുമായും പ്രതിരോധം, സാമ്പത്തികം, വിദ്യാഭ്യാസം, വ്യാപാരം, കസ്റ്റംസ് തുടങ്ങിയ വിഷയങ്ങളിൽ വിവിധ വകുപ്പ് തലവന്മാരുമായും അദ്ദേഹം ചർച്ച നടത്തും.

സിറിയയിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുള്ള ആലോചനയുടെ പശ്ചാത്തലത്തിലാണ് സ്റ്റേറ്റ് സെക്രട്ടറി അറബ് രാജ്യങ്ങൾ സന്ദർശിക്കുന്നതെന്നാണ് സൂചന.

Top