ഇറാനെതിരെ പ്രസ്താവനയുമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ

വാഷിംങ്ടണ്‍ : ഇറാന്‍ ഐക്യരാഷ്ട്ര സഭ സുരക്ഷ കൗണ്‍സിലിനെ ധിക്കരിക്കുകയാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ഇറാനെതിരെ ഐക്യരാഷ്ട്ര സഭ നടപടിയെടുക്കണമെന്നും പോംപിയോ അറിയിച്ചു.

കരാര്‍ നിരന്തരം ലംഘിക്കുകയാണ് ഇറാന്‍ ചെയ്യുന്നത്. സത്യത്തില്‍ അവര്‍ സുരക്ഷ കൗണ്‍സിലിനെ വെല്ലുവിളിക്കുകയാണ്. തികച്ചും ധിക്കാരപരമായ ഇറാന്റെ പ്രവൃത്തികള്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഇറാന്റെ മിസൈലുകള്‍ പശ്ചിമേഷ്യയിലേയും യൂറോപ്പിലെയും ജനങ്ങള്‍ക്ക് ഭീഷണിയാണെന്നും അവിടങ്ങളിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ഐക്യരാഷ്ട്ര സഭയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യോഗത്തല്‍ ബാലിസ്റ്റിക് മിസൈലുകള്‍ നിയന്ത്രിക്കാന്‍ ഇറാനുമേല്‍ നടപടിയെടുക്കണമെന്നും അമേരിക്ക നിര്‍ദേശിച്ചു. സുരക്ഷ കൗണ്‍സില്‍ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് പോംപിയോ ഇറാനെതിരെയുള്ള നിലപാട് വ്യക്തമാക്കിയത്.

Top