വോട്ടെടുപ്പ് പൂര്‍ണ്ണം; ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പാസായി

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ചമെന്റ് പ്രമേയം പാസായി. യുഎസ് ജനപ്രതിനിധ സഭയില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായതോടെയാണിത്. എന്നാല്‍ ഭരണാഘടനാ അധികാരം പ്രയോഗിക്കില്ലെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് വ്യക്തമാക്കിയിരുന്നു. ഇംപീച്‌മെന്റ് നീക്കത്തില്‍ നിന്ന് ഡെമോക്രാറ്റുകള്‍ പിന്മാറണം, ഭരണ കൈമാറ്റത്തില്‍ ശ്രദ്ധ ചെലുത്തും, ഇരുപക്ഷത്തിന്റെയും സമ്മര്‍ദത്തിന് വഴങ്ങില്ലെന്നും പെന്‍സ് പറഞ്ഞിരുന്നു.

ആരോഗ്യപരമായ കാരണങ്ങളാലോ മറ്റു സാഹചര്യങ്ങളിലോ ഒരു പ്രസിഡന്റിന് തന്റെ ചുമതലകള്‍ നിര്‍വഹിക്കാനോ പൂര്‍ത്തിയാക്കാനോ സാധിക്കാതെ വന്നാല്‍ മാത്രമാണ് അയാളെ ആ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാന്‍ ഭരണഘടനയുടെ 25-ാം വകുപ്പ് ശുപാര്‍ശ ചെയ്യുന്നതെന്നും അല്ലാതെ ഒരു ശിക്ഷാ നടപടിയായോ പ്രതികാരമെന്ന രീതിയിലോ 25-ാം വകുപ്പ് എടുത്തു പ്രയോഗിക്കാനാവില്ലെന്നും സ്പീക്കര്‍ക്ക് അയച്ച കത്തില്‍ മൈക്ക് പെന്‍സ് വ്യക്തമാക്കുന്നുണ്ട്.

ഭരണഘടന ഇരുപത്തിയഞ്ചാം ഭേദഗതിയനുസരിച്ചാണ് പ്രമേയം കൊണ്ടുവന്നത്. 25-ാം ഭേദഗതി എനിക്ക് സീറോ റിസ്‌ക് ആണ് എന്നാണ് ട്രംപ് പ്രതികരിച്ചിരുന്നത്. ’25-ാമത് ഭേദഗതി എനിക്ക് സീറോ റിസ്‌ക് ആണ്. പക്ഷേ അത് ബൈഡനെയും അദ്ദേഹത്തിന്റെ ഭരണത്തെയും വേട്ടയാടും. ഈ പ്രയോഗം എടുത്തിടുമ്പോള്‍ നിങ്ങള്‍ എന്താണ് ആഗ്രഹിക്കുന്നത് എന്നതിനെക്കുറിച്ച് ശ്രദ്ധിക്കണം. ക്രമസമാധാന പാലനത്തില്‍ വിശ്വസിക്കുകയാണ് വേണ്ടത്,” ട്രംപ് മുന്നറിയിപ്പു നല്‍കി.

Top