മൈക്ക് ഹെസണ്‍ ന്യൂസിലാണ്ട് ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച കോച്ചെന്ന് മക്കല്ലം

mccullum

മൈക്ക് ഹെസണിനെ വാഴ്ത്തി മുന്‍ ന്യൂസിലാന്‍ഡ് ക്രിക്കറ്റ് താരം ബ്രണ്ടന്‍ മക്കല്ലം. ന്യൂസിലാണ്ട് ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച കോച്ചാണ് മൈക്ക് ഹെസണ്‍ എന്നാണ് ഹെസണിനെ കുറിച്ച് മക്കല്ലം പറഞ്ഞത്. താന്‍ മൈക്ക് ഹെസ്സണിനെ ന്യൂസിലാണ്ട് കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനായാണ് വാഴ്ത്തുന്നതെന്നാണ് ബ്രണ്ടന്‍ മക്കല്ലം പറഞ്ഞത്.

2012ല്‍ റോസ് ടെയിലറെ മാറ്റി ബ്രണ്ടന്‍ മക്കല്ലത്തിനെ ക്യാപ്റ്റനാക്കിയ തീരുമാനത്തിനു പിന്നില്‍ മൈക്ക് ഹെസണ്‍ ആയിരുന്നു. അന്ന് കാണികള്‍ക്കിടയില്‍ ഈ തീരൂമാനം അത്ര പ്രിയമായിരുന്നില്ലെങ്കിലും ബ്രണ്ടന്‍ മക്കല്ലത്തിന്റെ നേതൃത്വത്തില്‍ 2015 ലോകകപ്പ് ഫൈനലില്‍ ന്യൂസിലാണ്ട് എത്തിയിരുന്നു.

ഹെസണ്‍ ന്യൂസിലാന്‍ഡ് സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെയാണ് മക്കല്ലത്തിന്റെ വാക്കുകള്‍.

Top