രാജ്യതാല്‍പര്യത്തേക്കാള്‍ പണത്തിന് മുന്‍തൂക്കം; പാക്കിസ്ഥാനില്‍ പാട്ട് പാടിയ ഇന്ത്യന്‍ ഗായകന് വിലക്ക്

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്ന സാഹചര്യത്തില്‍, മുന്‍ പാക്ക് പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫിന്റെ ബന്ധു വീട്ടിലെ വിവാഹ സല്‍ക്കാര വേദിയില്‍ പരിപാടി അവതരിപ്പിച്ച ഗായകന് വിലക്കേര്‍പ്പെടുത്തി ഇന്ത്യന്‍ സിനിമാ ലോകം.

ബംഗാളി ഗായകന്‍ മിക സിംഗിനാണ് വിലക്കേര്‍പ്പെടുത്തിയത്. മിക സിംഗിനെ ഒരുപരിപാടിയിലും പങ്കെടുപ്പിക്കരുതെന്നും അദ്ദേഹം നിയമ നടപടി നേരിടേണ്ടി വരുമെന്നും ആള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രസിജന്റ് സുരേഷ് ഗുപ്ത വാര്‍ത്തകുറിപ്പില്‍ വ്യക്തമാക്കി.

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഇന്ത്യന്‍ തീരുമാനത്തില്‍ ഇരു രാജ്യങ്ങളും അഭിപ്രായ വ്യത്യാസം നിലനില്‍ക്കെ, മില്‍ക സിംഗ് രാജ്യതാല്‍പര്യത്തേക്കാള്‍ പണത്തിന് മുന്‍തൂക്കം നല്‍കിയെന്ന് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.ഒരു കോടി രൂപയായിരുന്നു മിക സിംഗിന്റെ പ്രതിഫലം.

14 അംഗ സംഘമായിരുന്നു പരിപാടി അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ സംഗീത പരിപാടി ട്വിറ്ററില്‍ വൈറലായി. നിരവധി പേര്‍ ഇതിനെ എതിര്‍ത്തും അനുകൂലിച്ചും രംഗത്തെത്തി.

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ സിനിമകളും സാംസ്‌കാരിക പരിപാടികളും പാകിസ്ഥാനും നിരോധിച്ചിരുന്നു.

Top