മിഹീക ഇന് റാണയ്ക്ക് സ്വന്തം; റാണ ദഗുബാട്ടി വിവാഹിതനായി

ഹൈദരബാദ്: തെന്നിന്ത്യന്‍ സിനിമ താരം റാണ ദഗുബാട്ടിയും യുവ സംരംഭകയായ മിഹീക ബജാജും വിവാഹിതരായി. തെലുങ്ക് മര്‍വാരി രീതിയിലായിരുന്നു വിവാഹ ചടങ്ങ് നടന്നത്. ഹൈദരാബാദിലെ റാമനായിഡു സ്റ്റുഡിയോയില്‍ 30ല്‍ താഴെ അതിഥികളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. ബിസിനസുകാരനായ സുരേഷ് ബജാജിന്റെയും ബണ്ടി ബജാജിന്റെയും മകളാണ് വധു മിഹീക. അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമാണ്

ചടങ്ങില്‍ പങ്കെടുത്തത്. നടന്‍ വെങ്കിടേഷ്, സാമന്ത, റാം ചരണ്‍, അല്ലു അര്‍ജ്ജുന്‍, നാഘചൈതന്യ എന്നിവരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. കൊവിഡ് 19 പ്രോട്ടോകോള്‍ അനുസരിച്ചാണ് വിവാഹം നടന്നത്. വിവാഹത്തില്‍ പങ്കെടുത്ത മുഴുവന്‍ അതിഥികളെയും കൊവിഡ് ദ്രുത പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.

ബാഹുബലിയിലെ വില്ലന്‍ റോളിലൂടെ ഇന്ത്യ മുഴുവന്‍ അറിയപ്പെട്ട നടനാണ് റാണ. കഴിഞ്ഞ മെയ് 12നാണ് താന്‍ വിവാഹിതനാകുവാന്‍ പോകുന്ന കാര്യം റാണ തന്നെ ലോകത്തെ അറിയിച്ചത്.

Top