കുടിയേറ്റക്കാര്‍ക്ക് നല്‍കുന്ന ഗ്രീന്‍ കാര്‍ഡ് പരിധി ഇല്ലാതാക്കാന്‍ തീരുമാനവുമായ് യു.എസ്

വാഷിങ്ടണ്‍: മറ്റു രാജ്യങ്ങള്‍ക്ക് ഗ്രീന്‍ കാര്‍ഡിന് അപേക്ഷ നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ പരിധി ഇല്ലാതാക്കാനുള്ള തീരുമാനവുമായ് യുഎസ്.അമേരിക്കയുടെ ഈ തീരുമാനം ഇന്ത്യക്കും ചൈനക്കും ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. കുടിയേറ്റക്കാര്‍ക്ക് യു.എസില്‍ സ്ഥിരതാമസത്തിനും തൊഴിലെടുക്കുന്നതിനും അനുമതി നല്‍കുന്നതാണ് ഗ്രീന്‍കാര്‍ഡ്.

ഒരു സാമ്പത്തിക വര്‍ഷം നല്‍കുന്ന ഗ്രീന്‍കാര്‍ഡുകളില്‍ ഏഴുശതമാനത്തില്‍ കൂടുതല്‍ ഒരു രാജ്യത്ത് നിന്നുള്ളവര്‍ക്ക് മാത്രമായി നല്‍കാന്‍ പാടില്ലെന്നാണ് നിലവിലെ യു.എസ് കുടിയേറ്റ നിയമം. 2018 ഏപ്രില്‍ വരെയുള്ള കണക്കുപ്രകാരം 3,95,025 അപേക്ഷകളാണ് കുടിയേറ്റ ഏജന്‍സിയില്‍ കെട്ടിക്കിടക്കുന്നത്. അതില്‍ 78 ശതമാനവും ഇന്ത്യക്കാരുടേതാണ്.

എച്ച് വണ്‍ ബി വിസയില്‍ യു.എസിലെത്തിയശേഷം ഇന്ത്യക്കാര്‍ക്ക് ഗ്രീന്‍കാര്‍ഡിന് അപേക്ഷിക്കാന്‍ ഈപരിധി തിരിച്ചടിയായതാണ് ഇതിന് കാരണം. ഒരു ഇന്ത്യക്കാരന് ഗ്രീന്‍കാര്‍ഡ് ലഭിക്കാന്‍ അപേക്ഷ നല്‍കിയാല്‍ ലഭിക്കാന്‍ ഒമ്പതര വര്‍ഷം കാത്തിരിക്കണം.

Top