സ്വദേശിവല്‍ക്കരണം; കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി സൗദി

soudi

സൗദി: സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി സൗദി.

ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം വ്യവസായ മേഖലയിലെ സൗദി വല്‍ക്കരണം മുപ്പത്തിയൊന്ന് ശതമാനത്തില്‍ എത്തി.

ആകെയുള്ള 1,12,700 വ്യവസായ സ്ഥാപനങ്ങളില്‍ 12,11,982 പേരാണ് സൗദിയില്‍ ജോലി ചെയ്യുന്നത്. ഇതില്‍ 3,74,497 പേര്‍ സൗദി സ്വദേശികളാണ്. എണ്ണ, വാതക മേഖലകളിലെ സ്വദേശീവല്‍ക്കരണം എണ്‍പത്തിനാല് ശതമാനമാണ്. വ്യവസായ മേഖലയില്‍ ആകെ 8,37,485 വിദേശികള്‍ ജോലി ചെയ്യുന്നതായാണ് കണക്ക്.

Top