തൊഴിലിടങ്ങൾ വിട്ട് അന്യസംസ്ഥാന തൊഴിലാളികൾ; ഗുജറാത്ത്‌ പ്രതിസന്ധിയിൽ

migrants

ഗുജറാത്ത്: ഗുജറാത്തിലെ കച്ചവട രംഗത്തെയും തൊഴിൽ ഇടങ്ങളെയും നിശ്ചലമാക്കി, അന്യസംസ്ഥാന തൊഴിലാളികളുടെ മടക്കയാത്ര. അന്യസംസ്ഥാന തൊഴിലാളികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഇവർ തൊഴിലിടങ്ങൾ ഉപേക്ഷിച്ചു മടങ്ങുന്നത്.

പതിനായിര കണക്കിന് തൊഴിലാളികളാണ്‌ തൊഴിലിടങ്ങൾ വിട്ടു തങ്ങളുടെ നാട്ടിലേക്ക് മടങ്ങുന്നത്, ഗുജറാത്തിന്റെ വ്യവസായ മേഖലയെയും വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. 14 മാസം മാത്രം പ്രായമുള്ള ഒരു പെൺകുഞ്ഞിനെ ബീഹാർ സംസ്ഥാനക്കാരനായ ഒരു തൊഴിലാളി പീഡിപ്പിച്ചു എന്ന് ആരോപിച്ച, കഴിഞ്ഞ മാസം നാട്ടുകാർ ചേർന്ന് അയാളെ മർദിച്ചു അവശനാക്കിയിരുന്നു. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ഇയാളെ പോലീസ് കൈകാര്യം ചെയ്തില്ലെങ്കിൽ ഇതിനു തങ്ങൾ പകരം ചോദിച്ചിരിക്കും എന്ന് പ്രതിപക്ഷ പാർട്ടിയിലെ ഒരു നേതാവ് പ്രഖ്യാപിച്ചിരുന്നു. സംഭവത്തിന്റെ തീവ്രത വർധിച്ചതോടെ കുറ്റാരോപിതനായ അന്യ സംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. എന്നാൽ ഭീക്ഷിണികളുമായി ഒട്ടേറെ വീഡിയോകളും സന്ദേശങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ ആളുകൾ പ്രചരിപ്പിച്ചു. അധികൃതർ സംഭവത്തെ ഒതുക്കാൻ ശ്രമിച്ചെങ്കിലും, ഇത്തരം ഭീക്ഷണികൾ മുഴക്കിയ ഒട്ടനവധി ആളുകളെ അറസ്റ്റ് ചെയ്യേണ്ടി വന്നു. മർദ്ദനം, സൈബർ ആക്രമണം, ഭീക്ഷണി തുടങ്ങിയ 50-ഓളം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നതിൽ നിന്ന് 500 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഈ സംഭവത്തെ തുടർന്ന് അന്യസംസ്ഥാന തൊഴിലാളികൾ നേരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരികയായിരുന്നു. മർദ്ദനങ്ങൾ കൊലപാതകത്തിലേക്ക് ഒന്നും നയിച്ചില്ലെങ്കിലും നാട്ടുകാരുടെ സമീപനം അന്യസംസ്ഥാന തൊഴിലാളികളെ വല്ലാതെ ഭീതിയിലാക്കി.

ഗുജറാത്തിന്റെ മൂന്ന് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നായിട്ടാണ് ഗുജറാത്തിലേക്ക് തൊഴിലാളികൾ ഇവിടേക്ക് എത്തുന്നത്. രാജ്യത്തെ ഏറ്റവും കൂടുതൽ ചെറുകിട വ്യവസായങ്ങൾ ഉള്ള ഗുജറാത്തിനെ സംബന്ധിച്ചിടത്തോളം ഇത് വലിയ ഒരു പ്രതിസന്ധിയാണ്. തങ്ങളുടെ നാട്ടിലേക്കും ഗ്രാമങ്ങളിലേയ്ക്കും മടങ്ങിയ ഇവർ തിരികെ എത്തുമോ എന്ന് അറിയാതെ തകർച്ചയുടെ വക്കിലാണ് പല കട കമ്പോളങ്ങളും.

Top