പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ സംഘടിച്ചെത്തി

കൊച്ചി: നാട്ടിലേക്ക് പോകുന്നതിന് ട്രെയിൻ ടിക്കറ്റ് നൽകുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ സംഘടിച്ചെത്തി.

തിങ്കളാഴ്ച പുലർച്ചെ തന്നെ മൂവായിരത്തിലധികം അതിഥി തൊഴിലാളികളാണ് വിവിധ ക്യാമ്പുകളിൽ നിന്ന് പെരുമ്പാവൂർ ഇ എം എസ് ഹാളിലേക്ക് എത്തിയത്. ഇവരെ തിരികെ ക്യാമ്പുകളിലേക്ക് അയക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും ഇവർ തിരികെ പോകാൻ തയാറായില്ല.. തുടർന്ന് പോലീസ് ലാത്തി വീശി.

കൂട്ടമായി എത്തിയ തൊഴിലാളികളാരും സാമൂഹിക അകലം പാലിക്കുകയോ മാസ്‌കുകൾ ധരിക്കുകയോ ചെയ്തിരുന്നില്ല.

Top