ഇതര സംസ്ഥാന തൊഴിലാളികളായ സ്ത്രീയേയും ബന്ധുവിനേയും മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍

മലപ്പുറം: എടപ്പാളില്‍ ഇതര സംസ്ഥാന തൊഴിലാളികളായ സ്ത്രീയേയും ബന്ധുവിനേയും മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. എടപ്പാള്‍ സ്വദേശി നാരായണനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമം പ്രകാരം കേസെടുക്കുമെന്ന് ചങ്ങരംകുളം പൊലീസ് അറിയിച്ചു.

ഇതര സംസ്ഥാന തൊഴിലാളിയായ സ്ത്രീയുടെ മകനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നതാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. പീഡിപ്പിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്ത അമ്മയേയും ബന്ധുവിനേയും നാരായണന്‍ ഇരുമ്പ് പൈപ്പുകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവം അറിഞ്ഞ എടപ്പാളിലെ ഒരു വ്യാപാരിയാണ് വിവരം ചങ്ങരംകുളം പൊലീസിനെ അറിയിച്ചത്. ചങ്ങരംകുളം പൊലീസ് സ്ത്രീയുടേയും ബന്ധുവിന്റേയും മൊഴി രേഖപെടുത്തി.

Top