വാക്ക് തര്‍ക്കം: കുന്ദമംഗലത്ത് ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു

കോഴിക്കോട്: വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് കുന്ദമംഗലം ചെത്തുകടവില്‍ ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു. കന്യാകുമാരി സ്വദേശി കനകരാജ് (36) ആണ് മരിച്ചത്. ഉള്ളാട്ടുചാലില്‍ സ്വദേശിയാണ് കുത്തിയതെന്നാണ് വിവരം.

കുന്ദമംഗലം എക്‌സൈസ് ഓഫീസിനു സമീപത്തുവച്ച് തിങ്കളാഴ്ച രാവിലെ 6.30 ഓടെയാണ് കൊലപാതകം നടന്നത്. പ്രതിയ്ക്കായി കുന്ദമംഗലം പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മാറ്റിയതായി കുന്ദമംഗലം എസ്‌ഐ കൈലാസ്‌നാഥ് പറഞ്ഞു.

Top