നാട്ടിലേയ്ക്ക് പോകണം; പത്തനംതിട്ടയില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധം

പത്തനംതിട്ട: ലോക് ഡൗണ്‍ വിലക്ക് ലംഘിച്ച് പത്തനംതിട്ടയില്‍ അതിഥി തൊഴിലാളികള്‍ സംഘടിച്ച് പ്രതിഷേധിക്കുന്നു. നാട്ടിലേക്ക് പോകണമെന്ന ആവശ്യുയര്‍ത്തിയാണ് ഇവരുടെ പ്രതിഷേധം.

ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ല. എങ്ങനെയെങ്കിലും നാട്ടിലേക്ക് പോകണം. അനുമതി മാത്രം തന്നാല്‍ മതിയെന്നുമാണ് തൊഴിലാളികള്‍ പറയുന്നത്.

ഈ ആവശ്യവുമായി മുന്നോട്ട് വരുമ്പോഴെല്ലാം ശരിയാക്കാമെന്ന വാഗ്ദാനം നല്‍കി തങ്ങളെ അനുനയിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

പ്രതിഷേധക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.

Top