മലപ്പുറത്ത് സ്ത്രീയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച അന്യ സംസ്ഥാന തൊഴിലാളി അറസ്റ്റില്‍

theft

മലപ്പുറം: എടവണ്ണപ്പാറയില്‍ സ്ത്രീയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച അന്യ സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബംഗാളില്‍നിന്നുള്ള നോയലാണ് അറസ്റ്റിലായത്. എടവണ്ണപ്പാറ ബസ് സ്റ്റാന്‍ഡില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.

സ്റ്റാന്‍ഡിലേക്ക് നടന്നു പോവുകയായിരുന്ന സ്ത്രീയുടെ മാല പൊട്ടിക്കാനാണ് നോയല്‍ ശ്രമിച്ചത്. എന്നാല്‍ സ്ത്രീ തടഞ്ഞതോടെ നോയല്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പക്ഷേ അപ്പോഴേക്കും സുഹൃത്തുക്കള്‍ ഇയാളെ തടഞ്ഞു നിര്‍ത്തി പോലീസിലേല്‍പ്പിക്കുകയായിരുന്നു.

Top