ശക്തനും കരുണയില്ലാത്തവനും എന്നെന്നും ഓര്‍മിക്കപ്പെടുന്നവനും; കങ്കുവയില്‍ ബോബി ഡിയോളിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്

സൂര്യാ ചിത്രം കങ്കുവയുടെ പുതിയ അപ്‌ഡേറ്റ് പുറത്ത്. ചിരുത്തൈ ശിവ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലെ വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ്. കങ്കുവായിലെ വില്ലന്‍വേഷം ചെയ്യുന്ന ബോബി ഡിയോളിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഉധിരന്‍ എന്നാണ് ബോബി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ശക്തനും കരുണയില്ലാത്തവനും എന്നെന്നും ഓര്‍മിക്കപ്പെടുന്നവനും എന്ന തലക്കെട്ടോടെ നിര്‍മാതാക്കളാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന ‘കങ്കുവ’യില്‍ ഒരു യോദ്ധാവായാണ് സൂര്യ എത്തുന്നത്. ചിത്രത്തില്‍ ബോളിവുഡ് താരം ദിഷ പഠാണിയും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. സ്റ്റുഡിയോ ഗ്രീനും UV ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘കങ്കുവ’യുടെ ബഡ്ജറ്റ് 350 കോടി രൂപയാണ്.

ദേശീയ അംഗീകാരങ്ങള്‍ നേടിയിട്ടുള്ള സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദ് ചിത്രത്തിനായി പാട്ടുകളൊരുക്കുന്നത്. വെട്രി പളനിസാമിയാണ് ഛായാഗ്രഹണം. നിഷാദ് യൂസഫാണ് എഡിറ്റിങ്. വിവേകയും മദന്‍ കര്‍ക്കിയും ചേര്‍ന്നാണ് ഗാനരചന. സുപ്രീം സുന്ദറാണ് സംഘട്ടനസംവിധാനം. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മുടക്കുമുതലുള്ള ചിത്രമാണ് കങ്കുവാ.

Top