മിഗ്-29 പരിശീലന പറക്കലിനിടെ തീപിടിച്ച് തകര്‍ന്നു വീണു; പൈലറ്റുമാര്‍ രക്ഷപ്പെട്ടു

പനാജി: ഇന്ത്യന്‍ നാവികസേനയുടെ മിഗ്-29കെ യുദ്ധ വിമാനം പരിശീലന പറക്കലിനിടെ തീപിടിച്ച് തകര്‍ന്നു വീണു. വിമാനത്തിലുണ്ടായിരുന്ന രണ്ടു ട്രെയിനി പൈലറ്റുമാര്‍ രക്ഷപ്പെട്ടതായി വ്യോമസേന അറിയിച്ചു.

ഗോവന്‍ വിമാനത്താവളം സ്ഥിതി ചെയ്യുന്ന ഐഎന്‍എസ് ഹന്‍സ ദബോലിം നാവിക താവളത്തില്‍ നിന്നും പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ് അപകടം നടന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു അപകടം.

Top