MiG-27 Fighter Plane Crashes Into Building In Jodhpur, Both Pilots Safe

ജോധ്പുര്‍: രാജസ്ഥാനില്‍ വ്യോമ സേനയുടെ മിഗ് 27 യുദ്ധവിമാനം തകര്‍ന്നു വീണ് മൂന്നു പേര്‍ക്ക് പരിക്ക്. ഗ്രാമീണര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, പൈലറ്റുമാര്‍ സുരക്ഷിതരാണ്. രാജസ്ഥാനിലെ ജോധ്പുരിലായിരുന്നു സംഭവം.

ജോധ്പുര്‍ വ്യോമസേനാ താവളത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ ജനവാസ മേഖലയിലെ കെട്ടിടങ്ങള്‍ക്ക് മുകളിലാണ് വിമാനം പതിച്ചത്. വിമാനം വീണതിന്റെ ആഘാതത്തില്‍ രണ്ടു വീടുകള്‍ തകര്‍ന്നിട്ടുണ്ട്.

വ്യോമസേനാ താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. അപകട കാരണം അറിവായിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ വ്യോമസേന ഉത്തരവിട്ടു.

Top