സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്

കൊച്ചി: കേരള സര്‍ക്കാരിന്റെ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. ഇന്ന് രണ്ട് പേര്‍ക്ക് മാത്രം കൊവിഡ് എന്നത് ആശ്വാസകരമാണെന്നും ഈ രണ്ട്, തുടര്‍ച്ചയായി പൂജ്യം തന്നെ ആക്കാനുള്ളത് ഭാരിച്ച ഉത്തരവാദിത്തമാണെന്നും മിഥുന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

മിഥുന്‍ മാനുവല്‍ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

രണ്ട് പേര്‍ക്ക് മാത്രം കോവിഡ് എന്നത് ആശ്വാസകരമാണ്.. അതോടൊപ്പം ഇതൊരു അപാരമായ ഉത്തരവാദിത്വം ആണ്… ഈ രണ്ട്, വീണ്ടും പത്തോ ഇരുപതോ ആകാതെ തുടര്‍ച്ചയായി പൂജ്യം തന്നെ ആക്കാനുള്ള ഭാരിച്ച ഉത്തരവാദിത്തം.. ലോകത്തിനു മുഴുവന്‍ മാതൃക ആകാനുള്ള ചുമതല..! വ്യക്തിപരമായി, സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ സാധ്യമായ എല്ലാ രീതിയിലും തുടര്‍ന്നും പിന്തുടരാന്‍ തീരുമാനിച്ചു.. Come on guys.. നമ്മളാണ് മാതൃക.. We are the flag bearers.. – ????????

Top