ആദ്യത്തെ തിരക്കഥ പ്രിയപ്പെട്ടവർക്കായി പങ്കുവച്ച് മിഥുൻ മാനുവൽ തോമസ്

ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളി സിനിമാ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ തിരക്കഥാകൃത്തും, സംവിധായകനുമാണ് മിഥുൻ മാനുവൽ തോമസ്. ആട് സീരിസിലൂടേയും അ‍ഞ്ചാം പാതിരയിലൂടേയും തന്റേതായൊരു ഇടം മിഥുന്‍ ഇതിനോടകം തന്നെ നേടിയിട്ടുണ്ട്.

ആട് ഒരു ഭീകര ജീവിയായിരുന്നു മിഥുന്‍ ആദ്യം സംവിധാനം ചെയ്ത ചിത്രം. സംവിധായകന്റെ കുപ്പായം അണിയും മുമ്പ് തിരക്കഥാകൃത്തായാണ് മിഥുന്‍ അരങ്ങേറുന്നത്. ഓം ശാന്തി ഓശാനയിലൂടെയായിരുന്നു ആ തുടക്കം. ഇപ്പോഴിതാ മിഥുന്‍ പങ്കുവച്ചൊരു പോസ്റ്റ് ആരാധകര്‍ക്കിടയില്‍ വെെറലായി മാറുകയാണ്. താന്‍ ആദ്യമായി എഴുതിയ തിരക്കഥയുടെ ചിത്രമാണ് മിഥുന്‍ പങ്കുവച്ചിരിക്കുന്നത്. ഒരു ദേശം കഥ പറയുന്നുവെന്നാണ് തിരക്കഥയുടെ തലക്കെട്ട്. രസകരമായാണ് മിഥുന്‍ തിരക്കഥ ആരംഭിച്ചിരിക്കുന്നത്. ചിത്രവും പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

 

https://www.instagram.com/p/CFqvMKPhck9/?igshid=1jgo5cs0e3med

‘നോസ്റ്റാള്‍ജിയ പോസ്റ്റ്… തുടക്കം… എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിതത്തില്‍ ആദ്യമായി എഴുതിയ തിരക്കഥയുടെ ഫോട്ടം… ഒഫ് കോഴ്‌സ് കഥ വെള്ളിത്തിര കണ്ടിട്ടില്ല… എഴുത്ത് പ്രതി സൂക്ഷിച്ചു വെച്ച് ഫോട്ടോ അയച്ചു തന്നത് നന്‍പന്‍” എന്നാണ് ചിത്രം പങ്കുവച്ചു കൊണ്ട് മിഥുന്‍ കുറിച്ചത്.

 

 

Top