മിഥുന്‍ മാനുവലിന്റെ അടുത്ത ചിത്രത്തില്‍ നായകന്‍ കാളിദാസ് ജയറാമോ?

ട് ഒരു ഭീകരജീവിയാണ്, ആന്‍മരിയ കലിപ്പിലാണ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മിഥുന്‍ മാനുവല്‍ തോമസ്. മിഥുന്റെ അടുത്ത ചിത്രത്തില്‍ കാളിദാസ് ജയറാം നായക വേഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രം സൂചിപ്പിക്കുന്നതും ഇതു തന്നെയാണ്.

ജയറാം, കാളിദാസ് ജയറാം, നിര്‍മാതാവ് ആഷിഖ് ഉസ്മാന്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് മിഥുന്‍ പങ്കുവെച്ചിരിക്കുന്നത്. നേരത്തെ, മിഥുന്‍ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ് എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു.

പുതുമുഖങ്ങളെയാണ് ചിത്രത്തിലേക്ക് ആവശ്യമുള്ളതെന്നും പറഞ്ഞിരുന്നു. കോമഡി ചിത്രമായിരിക്കും ഇതെന്നാണ് സൂചന. കോട്ടയം കുഞ്ഞച്ചന്‍ 2, ആട് 3 എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് മിഥുന്‍ ഇപ്പോള്‍.

Top