മദ്ധ്യ ആഫ്രിക്കയിൽ ഇസ്ലാമിക ഭീകരരുടെ കൂട്ടക്കുരുതി: 137 പേരെ കൊന്നൊടുക്കി

മാലി: മദ്ധ്യ ആഫ്രിക്കൻ മേഖലയിൽ ഐ.എസ്. ഭീകരർ അഴിഞ്ഞാടുന്നു. മാലിയുടെ കിഴക്കൻ അതിർത്തി രാജ്യമായ നൈജറിലാണ് ഭീകരർ കൊടും ക്രൂരത കാട്ടിയത്. 137 പേരെയാണ് നൈജറിൽ ഭീകരർ വെടിവെച്ചുകൊന്നത്. തഹുവ മേഖലയിലാണ് ഭീകരർ ആക്രമണം അഴിച്ചുവിട്ടത്.

മോട്ടോർബൈക്കിലെത്തിയ ഐ.എസ് തോക്കുധാരികളാണ് ഇന്റാസീൻ, ബക്കോറാത്ത്, വിസ്‌തെയിൻ ഗ്രാമങ്ങളിൽ വെടിവെയ്പ്പ് നടത്തിയത്. ഒരാഴ്ചയ്ക്കുള്ളിൽ നൈജർ മേഖലയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 236 ആയെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.

ലോകത്തിലെ ഏറ്റവും ദരിദ്രരായ രാജ്യങ്ങളിലൊന്നാണ് നൈജർ. മാലിയിലും നൈജീരിയയിലും ശക്തിപ്രാപിച്ചു വരുന്ന ഇസ്ലാമിക ഭീകരതയ്ക്ക് നേതൃത്വം കൊടുക്കുന്നത് ഐ.എസ് പരിശീലിപ്പിക്കുന്ന ഭീകരരാണ്. ഭീകരതയുടെ ആധിക്യം കാരണം അരലക്ഷം പേരാണ് ഈ മേഖലകളിൽ നിന്നും പലായനം ചെയ്തത്. ഇതേ പ്രദേശത്ത് തില്ലബേരിയിൽ 66 പേരെ ജിഹാദി ഭീകരർ കൊന്നൊടുക്കിയത് ഒരാഴ്ച മുമ്പായിരുന്നു. നൈജർ-മാലി അതിർത്തിയിലെ ഐ.എസ് ആക്രമണത്തിൽ 33 മാലി സൈനികരും ഒരു മാസം മുമ്പ് കൊല്ല‌പ്പെട്ടിരുന്നു.

 

Top