ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ നിരാശയുണ്ടെന്ന് മധ്യനിര ബാറ്റര്‍ ഹനുമ വിഹാരി

ഹൈദരാബാദ്: ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ നിരാശയുണ്ടെന്ന് മധ്യനിര ബാറ്റര്‍ ഹനുമ വിഹാരി. ഇഎസ്പിഎന്‍ ക്രിക്ബസിനോടാണ് വിഹാരിയുടെ പ്രതികരണം. 2022 ജൂലൈയിലാണ് ആന്ധ്രപ്രദേശ് താരം ഹനുമ വിഹാരി ഇന്ത്യയ്ക്ക് വേണ്ടി അവസാന ടെസ്റ്റ് മത്സരത്തിനിറങ്ങിയത്. 16 മത്സരങ്ങള്‍ ഇന്ത്യയ്ക്കായി കളിച്ചതില്‍ നിര്‍ണായ സംഭവാനകള്‍ നല്‍കാന്‍ വിഹാരിക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ 30 കാരനായ താരത്തെ ഇപ്പോള്‍ ടീമിലേക്ക് പരിഗണിക്കുന്നില്ല. ടെസ്റ്റ് ടീമിലെ തന്റെ സ്ഥാനം തിരിച്ചുകിട്ടാന്‍ കഠിനാദ്ധ്വാനം ചെയ്യുകയാണ് വിഹാരി.

എല്ലാവരുടെയും കരിയറില്‍ ഉയര്‍ച്ചകളും താഴ്ചകളും ഉണ്ടാകും. രഞ്ജിയില്‍ റണ്‍സ് അടിച്ച് കൂട്ടുകയാണ് ഇപ്പോള്‍ തന്റെ ജോലി. 2022ല്‍ അവസാന ടെസ്റ്റ് കളിച്ചതിന് ശേഷം ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് തന്നോട് സംസാരിച്ചിരുന്നു. താന്‍ ഏതൊക്കെ മേഖലകളില്‍ മെച്ചപ്പെടാനുണ്ടെന്ന് ദ്രാവിഡ് ചൂണ്ടിക്കാട്ടി. എന്നാല്‍ അതിന് ശേഷം ടീം മാനേജ്‌മെന്റിലെ ആരും താനുമായി സംസാരിച്ചിട്ടില്ലെന്നും വിഹാരി പ്രതികരിച്ചു. ഇന്ത്യന്‍ ടീമില്‍ 16 മത്സരങ്ങള്‍ കളിച്ച വിഹാരി 28 ഇന്നിംഗ്‌സില്‍ നിന്നായി 839 റണ്‍സെടുത്തു. വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ 111 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇന്ത്യയ്ക്കായി അഞ്ച് മത്സരങ്ങളില്‍ അര്‍ദ്ധ സെഞ്ച്വറികളും വിഹാരി കരസ്ഥമാക്കിയിട്ടുണ്ട്.

Top