പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സ്മാര്‍ട്ടസ്റ്റ് നഗരമായി അബുദാബി ഒന്നാമതെത്തി

ABUDHABY PLASTIC FREE

അബുദാബി: പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും ഏറ്റവും സ്മാര്‍ട്ടായ നഗരം അബുദാബിയെന്ന് റിപ്പോര്‍ട്ട്. ദുബൈയെ പിന്തള്ളിയാണ് അബുദാബിയുടെ ഈ നേട്ടം കരസ്ഥമാക്കിയത്. ലോകത്തിലെ അന്‍പത് രാജ്യങ്ങളുടെ പട്ടികയില്‍ നിന്നാണ് മക് കെന്‍സി ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അബുദാബിയെ തിരഞ്ഞെടുത്തത്.

സാങ്കേതിക വിദ്യയെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ നഗരങ്ങള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് മക് കെന്‍സി പഠനം നടത്തിയത്. 18.7 പോയിന്റാണ് അബുദാബി നേടിയത്. 17.3 ശതമാനംപോയിന്റ് നേടി ദുബൈയാണ് തൊട്ടുപിന്നിലെത്തിയത്.

ഡിജിറ്റല്‍ ലോകത്ത് മെട്രോപൊളീറ്റന്‍ നഗരങ്ങള്‍ എങ്ങനെയാണ് സാങ്കേതിക വിദ്യയെ സ്വീകരിച്ചതെന്നും അതുപയോഗിച്ച് ജനങ്ങളുടെ ജീവിത നിലവാരം എങ്ങനെ മെച്ചപ്പെടുത്തിയെന്നുമാണ് പഠിച്ചതെന്ന് മക് കെന്‍സി വ്യക്തമാക്കി.സാങ്കേതിക അടിത്തറയുപയോഗിച്ച് ആശയ വിനിമയ സംവിധാനങ്ങള്‍ എങ്ങനെ മുന്നോട്ട് പോകുന്നുവെന്നും, ആപ്പുകള്‍ ഉപയോഗിച്ച് വിവരങ്ങളെ മുന്നറിയിപ്പുകളാക്കി അപകടങ്ങളെ പ്രതിരോധിക്കുന്നതെങ്ങനെയെന്നും, പൊതുജനങ്ങളും സ്ഥാപനങ്ങളും ടെക്‌നോളജിയെ എങ്ങനെ ഉപയോഗിക്കുന്നു എന്നതുമാണ് നഗരങ്ങളെ സ്മാര്‍ട്ടാക്കുന്നത് എന്ന് പഠനസംഘം വിലയിരുത്തുന്നു.

Top