ആലപ്പുഴയില്‍ വോട്ട് ചെയ്യാനെത്തിയ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണ് മരിച്ചു

ആലപ്പുഴ : ആലപ്പുഴയിൽ വോട്ട് ചെയ്യാനെത്തിയ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണ് മരിച്ചു. ആലപ്പുഴ മഹാദേവികാട് കളത്തിപ്പറമ്പില്‍ ബാലന്‍ ആണ് മരിച്ചത്. 57 വയസായിരുന്നു. രാവിലെ ഒന്‍പതരയോടെയാണ് ബാലൻ മഹാദേവികാട് എസ്എന്‍ഡിപി എച്ച്എസില്‍ വോട്ടുചെയ്യാന്‍ എത്തിയത്. ഇവിടെ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം പിന്നീട് നടത്തും.

Top