നാട്ടുകാരുടെ മർദ്ദനത്തെ തുടര്‍ന്ന് മധ്യവയസ്കൻ മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ചിറയിൻകീഴിൽ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ കെട്ടിയിട്ട് മർദ്ദിച്ച മധ്യ വയസ്കൻ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ആറ്റിങ്ങൽ ഡിവൈഎസ്‍പി അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്ക് ആവശ്യപ്പെട്ടു. ജൂലൈ 18 ന് കേസ് പരിഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ കെട്ടിയിട്ട് മർദ്ദിച്ച മുദാക്കൽ സ്വദേശി ചന്ദ്രൻ (50) എന്ന തുളസി ഇന്നലെയാണ് മരിച്ചത്. ചന്ദ്രനെ കെട്ടിയിട്ട് മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. കഴിഞ്ഞ 28 നാണ് ചന്ദ്രന് ആൾക്കൂട്ടത്തിന്റെ മർദ്ദനമേറ്റത്. മോഷണ കുറ്റം ആരോപിച്ചായിരുന്നു മർദ്ദനം. പൊലീസാണോ നാട്ടുകാരാണോ മർദ്ദിച്ചതെന്ന് അന്വേഷിക്കണമെന്നും കേസ് ഒതുക്കിത്തീർക്കാൻ പൊലീസ് ആവശ്യപ്പെട്ടെന്നും ബന്ധുക്കൾ ആരോപിച്ചു. എന്നാൽ മർദ്ദനമേറ്റതിന്റെ ലക്ഷണങ്ങളില്ലെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Top