വയനാട്ടിൽ മധ്യവസ്കനെ അടിച്ചു കൊന്നു

യനാട്: വയനാട് മക്കിയാട് മദ്യം വാങ്ങിയ പണത്തെചൊല്ലിയുണ്ടായ തർക്കത്തിൽ വെള്ളൻ എന്ന മധ്യവയസ്കനെ തലയ്ക്കടിച്ചു കൊന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മക്കിയാട് ഞാറലോട് സ്വദേശി വർഗീസ് നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അക്രമത്തിൽ കണ്ണിന് സമീപം  അടിയേറ്റ് വെള്ളന്  ഗുരുതര പരിക്കേറ്റിരുന്നു. ബോധരഹിതനായതിനെ തുടർന്ന് ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും രാത്രിയോടെ  മരിക്കുകയായിരുന്നു. പ്രതിക്കെതിരെ കൊലപാതകത്തിനും,  പട്ടിക ജാതി പട്ടിക വർഗ്ഗ അതിക്രമ നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്.

Top