പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റിൽ

എറണാകുളം: പതിമൂന്ന് വയസുകാരിയെ പീഡിപിച്ച കേസില്‍ മധ്യവയസ്‌കനെ പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പോത്താനിക്കാട് സ്വദേശി മത്തായി(60) ആണ് അറസ്റ്റിലായത്. കഴിഞ്ഞ നാല് വര്‍ഷമായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു.

പെരുമാറ്റത്തിലെ അസ്വാഭാവികത ശ്രദ്ധയിപ്പെട്ട വീട്ടുകാര്‍ പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയയാക്കിയപ്പോഴാണ് പീഡന വിവരം പുറത്തായത്. പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ അടിമാലി ഇരുമ്പുലത്തില്‍ നിന്നാണ് പിടികൂടിയത്. വൈദ്യ പരിശോധനക്ക് വിധേയനാക്കിയ പ്രതിയെ കോതമംഗലം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Top