എയർ ഷോയിൽ രണ്ട് വിമാനങ്ങൾ ആകാശത്ത് കൂട്ടിയിടിച്ച് പൊട്ടിത്തെറിച്ചു

ഡാളസ്: ശനിയാഴ്ച ഡാളസിൽ നടന്ന എയർ ഷോയിൽ രണ്ട് വിമാനങ്ങൾ ആകാശത്ത് കൂട്ടിയിടിച്ച് പൊട്ടിത്തെറിച്ചു. ഭീകരമായ അപകടത്തിൻറെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞു. രണ്ടാം ലോക മഹായുദ്ധകാലത്ത് ഉപയോഗിച്ച ഒരു ബോയിംഗ് ബി -17 ഫ്ലയിംഗ് ഫോർട്രസും, ബെൽ പി -63 കിംഗ്‌കോബ്രയുമാണ് കൂട്ടിയിടിച്ചത്. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ആറ് പേരെങ്കിലും വിമാനത്തിൽ ഉണ്ടായിരുന്നതായും അവരെല്ലാം മരിച്ചതായി ഭയക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു.

കൺമുന്നിൽ സംഭവിച്ചത് വിശ്വസിക്കാനായില്ലെന്നാണ് ഒരു ദൃസാക്ഷി പറയുന്നത്. ഒരു സുഹൃത്തിനൊപ്പം എയർ ഷോയിൽ പങ്കെടുത്ത 27 കാരനായ മോണ്ടോയ പറഞ്ഞു, “കൺമുന്നിലാണ് അത് സംഭവിച്ചത്. ഞാൻ ആകെ ഞെട്ടിപ്പോയി” ഇദ്ദേഹം പറയുന്നത്.

ഈ അപകടം ഹൃദയഭേദകമാണെന്ന് ഡാലസ് മേയർ എറിക് ജോൺസൺ പ്രതികരിച്ചു. നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് ലോക്കൽ പോലീസും ഫയർഫോഴ്‌സും ചേർന്ന് അപകടസ്ഥലത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി മേയർ അറിയിച്ചു. അതേ സമയം അപകടത്തിൽ എത്രപേർ മരിച്ചുവെന്ന കാര്യമോ, മരിച്ചവരുടെ വിവരങ്ങളോ അധികൃതർ പുറത്തുവിട്ടിട്ടില്ല.

Top