‘മിഡ്‌നെറ്റ് റണ്‍’ മെയ് 14ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലെത്തും

ത്രില്ലര്‍ ഷോര്‍ട്ട് ഫിലിം ‘മിഡ്‌നെറ്റ് റണ്‍’ ട്രെയിലര്‍ പുറത്തിറങ്ങി. രമ്യാ രാജന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ ദിലീഷ് പോത്തനും ചേതന്‍ ജയലാലും പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നത്. ബി.ടി അനില്‍ കുമാറിന്റേതാണ് കഥ. ഗോവയിലെ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമയിലും, ബുസാന്‍ ഇന്റര്‍നാഷനല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലും ഉള്‍പ്പെടെ 25ലേറെ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ച മിഡ്‌നൈറ്റ് റണ്‍ സൈന പ്ലേ ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ മേയ് 14ന് പ്രേക്ഷകരിലെത്തും.

പൂര്‍ണമായും ഒറ്റ രാത്രിയില്‍ നടക്കുന്ന സംഭവങ്ങളെ ആധാരമാക്കിയാണ് മിഡ്‌നൈറ്റ് റണ്‍ എന്ന ചിത്രം മുന്നോട്ട് പോകുന്നത്. മലയാള സിനിമയിലെ മുന്‍നിര ടെക്‌നീഷ്യന്‍സായ ഗീരീഷ് ഗംഗാധരന്‍ ക്യാമറയും കിരണ്‍ ദാസ് എഡിറ്റിംഗും രംഗനാഥ് രവി സൗണ്ട് ഡിസൈനും നിര്‍വഹിച്ചിരിക്കുന്നു. സതീഷ് എരിയാലത്താണ് നിര്‍മ്മാണം.

Top