സിംഗപൂരില്‍ സോളാര്‍ പവര്‍ വാങ്ങുവാന്‍ പദ്ധതിയുമായി മൈക്രോസോഫ്റ്റ്

microsoft

സോളാര്‍ പവര്‍ വാങ്ങിക്കുവാനുള്ള തീരുമാനവുമായി മൈക്രോസോഫ്റ്റ്. സിംഗപൂരിലെ സണ്‍സെപ് ഗ്രൂപ്പില്‍ നിന്നുമാണ് സോളാര്‍ പവര്‍ വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. സിംഗപൂരിന്റെ 60 മെഗാവോള്‍ട്ട് ശേഷിയുളള സൗരോര്‍ജ്ജ പദ്ധതിയില്‍ നിന്ന് 20 വര്‍ഷത്തേക്ക് 100 ശതമാനം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ഡേറ്റാ ഓപ്പറേഷനുകള്‍ക്കായി മൈക്രോസോഫ്റ്റ് പണം നല്‍കും.

ഏഷ്യയിലെ മൈക്രോസോഫ്റ്റിന്റെ ആദ്യത്തെ പുനരുത്പാദിത ഊര്‍ജ്ജ ഇടപാടാണിത്. സണ്‍സെപ്പിന്റെ പദ്ധതി പ്രകാരം സംസ്ഥാനത്തെ നൂറ് കണക്കിന് മേല്‍ക്കൂരകളില്‍ സോളാര്‍ പാനലുകളുടെ നീണ്ട ശ്രേണിയാണ് നടപ്പിലാക്കിയിരിക്കുന്നത്.

അയര്‍ലണ്ടിലും നെതര്‍ലാന്റ്‌സിലും 2017ല്‍ പ്രഖ്യാപിച്ച രണ്ട് അന്തര്‍ദേശീയ പരിപാടികളാണ് ഞങ്ങളുടെ മൂന്നാമത്തെ ഇന്റര്‍നാഷണല്‍ ക്ലീന്‍ എനര്‍ജി പ്രഖ്യാപനമെന്ന്‌ മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ട്രാറ്റജിയും ആര്‍ക്കിടെക്ചറും ജനറല്‍ മാനേജറുമായ ക്രിസ്ത്യന്‍ ബെലാഡി പറഞ്ഞു. ആഗോളതലത്തില്‍ നിന്നുളള ഡാറ്റയുടെ ഉത്പാദനത്തില്‍ 50 ശതമാനം ഊര്‍ജ്ജം പുനരുത്പാദിതപ്പിക്കാമെന്ന് ലക്ഷ്യമിട്ടാണ് മൈക്രോസോഫ്റ്റിന്റെ പ്രവര്‍ത്തനം.

Top