സൗജന്യ എഐ സ്‌കില്‍ പ്രോഗ്രാമുമായി മൈക്രോസോഫ്റ്റ്

കൊച്ചി: സൗജന്യ എഐ സ്‌കില്‍ പ്രോഗ്രാമുമായി മൈക്രോസോഫ്റ്റ്. ലോകമെമ്പാടുമുള്ളവര്‍ക്ക് എഐയെ കുറിച്ച് പഠിക്കാന്‍ സഹായിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തുടക്കവുമായി മൈക്രോസോഫ്റ്റ് എത്തുന്നത്. ലിങ്ക്ഡ്ഇന്‍ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത പുതിയ സൗജന്യ കോഴ്സ് വര്‍ക്കും ഇതില്‍ ഉള്‍പ്പെടും. മൈക്രോസോഫ്റ്റും ലിങ്ക്ഡ്ഇന്നും ചേര്‍ന്നാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

എഐ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കരിയര്‍ എസന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ജനറേറ്റീവ് എഐയില്‍ പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റ് ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഇത് സഹായകരമാകും. ആഗോളതലത്തില്‍ ഏറ്റവും വലിയ രണ്ടാമത്തെ എഐ ടാലന്റ് പൂള്‍ ഇന്ത്യയുടെതാണെന്ന് നാസ്‌കോം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പുതിയ പ്രവര്‍ത്തന രീതി സൃഷ്ടിക്കാന്‍ എഐ തയ്യാറാണെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. ഇതിന്റെ ഭാഗമായി പുതിയ കാമ്പയിന്‍ കമ്പനി പ്ലാന്‍ ചെയ്യുന്നുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ടയര്‍ II, III സിറ്റികളില്‍ നിന്നുള്ള ഏകദേശം 70,000 വനിതാ വിദ്യാര്‍ത്ഥികള്‍ എഐ നൈപുണ്യത്തില്‍ പരിശീലനം നേടിയിട്ടുണ്ടെന്നാണ് കമ്പനിയുടെ വാദം. തൊഴിലാളികളെ ശാക്തീകരിക്കാനുള്ള കഴിവ് എഐയ്ക്ക് ഉണ്ടെന്നും അതേസമയം എഐ ഉപയോഗിക്കാനുള്ള അറിവ് എല്ലാവര്‍ക്കുമുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും കമ്പനിയുടെ ഇന്ത്യന്‍ മേധാവി പറഞ്ഞു.

Top