ഏപ്രില്‍ ഫൂളിനെ ബഹിഷ്‌കരിച്ച് മൈക്രോസോഫ്റ്റ്

ന്യൂയോര്‍ക്ക്: ഏപ്രില്‍ ഫൂള്‍ പരിപാടികള്‍ നിരോധിച്ച് ലോകത്തിലെ ഏറ്റവും വലിയ സോഫ്‌റ്റ് വെയര്‍ കമ്പനിയായ മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റ് മാര്‍ക്കറ്റിംഗ് ചീഫ് ക്രിസ് കപ്പോസെല കഴിഞ്ഞ തിങ്കളാഴ്ചയാണ് ഏപ്രില്‍ ഫൂള്‍ പരിപാടികള്‍ നിരോധിച്ചത് സംബന്ധിച്ച് മെമ്മോ ഇറക്കിയത്‌.

ഏപ്രില്‍ ഫൂള്‍ ആഘോഷങ്ങള്‍ കൊണ്ട് ഒരിക്കലും ഒരുതരത്തിലുമുള്ള നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധ്യമല്ല. മറിച്ച് അത് കൂടുതല്‍ നഷ്ടങ്ങളാണ് പ്രദാനം ചെയ്യുന്നത്. ഒരാളെ വിഢിയാക്കുന്നതില്‍ നിന്ന് എന്ത് ലഭിക്കാനാണെന്നും അദ്ദേഹം ചോദിച്ചു.

ഗൂഗിള്‍ പോലുള്ള കമ്പനികള്‍ ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ നാട്ടുകാരെ ഫൂളാക്കുന്ന സര്‍വീസുകള്‍ വരെ ആരംഭിച്ച് ഈ ദിനം ആഘോഷിക്കുന്നതിനിടെയാണ് മൈക്രോസോഫ്റ്റ് തീരുമാനം. എന്നാല്‍ മൈക്രോ സോഫ്റ്റിന്റെ ഈ തീരുമാനം മറ്റു കമ്പനികള്‍ പിന്തുടരുമോന്ന് ഉറ്റുനോക്കുകയാണ് ടെക് ലോകം.

Top