രണ്ട് സ്‌ക്രീനുകളുള്ള കയ്യിലൊതുങ്ങുന്ന കംപ്യൂട്ടര്‍ ഉപകരണവുമായി മൈക്രോ സോഫ്റ്റ്

വിന്‍ഡോസ് സ്മാര്‍ട്ഫോണുകളുടെ നിര്‍മാണം അവസാനിപ്പിച്ച് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പുതിയ കംപ്യൂട്ടര്‍ ഉപകരണവുമായി എത്തിയിരിക്കുകയാണ് മൈക്രോ സോഫ്റ്റ്.രണ്ട് സ്‌ക്രീനുകളുള്ള കയ്യിലൊതുങ്ങുന്ന കംപ്യൂട്ടര്‍ ഉപകരണമാണ് മൈക്രോസോഫ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്.

കൊണ്ടു നടക്കാവുന്ന, മടക്കിവെക്കാവുന്ന രണ്ട് സ്‌ക്രീനുകളുള്ള കംപ്യൂട്ടര്‍ ഉപകരണം എന്നാണ് സര്‍ഫെയ്സ് ഡ്യുവോയെ കമ്പനി വിശദീകരിക്കുന്നത്. എന്നാല്‍ ഫോള്‍ഡബിള്‍ സ്‌ക്രീന്‍ അല്ല ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. 5.6 ഇഞ്ച് വലിപ്പമുള്ള രണ്ട് സ്‌ക്രീനുകളാണ് ഇതിലുള്ളത്. മധ്യഭാഗത്തായി പ്രത്യേകം രൂപകല്‍പന ചെയ്ത വിജാഗിരിയിലാണ് ഈ രണ്ട് സ്‌ക്രീനുകളേയും ബന്ധിപ്പിച്ചിരിക്കുന്നത്.

ആന്‍ഡ്രോയിഡ് ഓഎസിലാണ് ഇതിന്റെ പ്രവര്‍ത്തനം. ഇത് സ്മാര്‍ട്ട് ഫോണ്‍ വിളിക്കാന്‍ മൈക്രോ സോഫ്റ് തയ്യാറാകുന്നില്ലെങ്കിലും ഫോണ്‍ വിളിയും സന്ദേശങ്ങള്‍ അയക്കുകയും എല്ലാം ഇതില്‍ സാധ്യമാണ്.

Top