കേരളത്തിലെ ഐടി ചുമതലയുള്ള ഉദ്യാഗസ്ഥര്‍ക്ക് മൈക്രോസോഫ്റ്റ് ഇന്ത്യ പരിശീലനം നല്‍കും

മൈക്രോസോഫ്റ്റ് ഇന്ത്യയുടെ ഡിജിറ്റല്‍ ഗവേണന്‍സ് ടെക് ടൂറിന് തുടക്കം കുറിച്ചതിന്റെ ഭാഗമായി കേരളത്തിലെ ഐടി ചുമതലയുള്ള ഉദ്യാഗസ്ഥര്‍ക്ക് മൈക്രോസോഫ്റ്റ് ഇന്ത്യ പരിശീലനം നല്‍കുന്നു. രാജ്യത്തെ മുഴുവന്‍ ഐടി ചുമതല വഹിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും നിര്‍ണായകമായ നിര്‍മിത ബുദ്ധിയിലും, ക്ലൗഡ് കമ്പ്യൂട്ടിങിലും വൈദഗ്ധ്യം നല്‍കുന്നതിന് വേണ്ടിയാണിത്.

12 മാസം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ 5000 ത്തോളം പേരാണ് പങ്കെടുക്കുക. ഇവര്‍ക്ക് ഫിസിക്കല്‍, വിര്‍ച്വല്‍ വര്‍ക്ക് ഷോപ്പുകള്‍ എന്നിവ വഴിയാണ് പരിശീലനം നല്‍കുന്നത്. സര്‍ക്കാര്‍ വകുപ്പുകളെ കാര്യക്ഷമവും, സുതാര്യവും ഫലപ്രദമായ ഭരണനിര്‍വ്വഹണത്തിന് സഹായിക്കുന്നതുമായി പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. കേരളത്തില്‍ നിന്നുള്ള 200 ഓളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണ് മൈക്രോസോഫ്റ്റിന്റെ പരിശീലനം ലഭിക്കുക.

Top