കരാര്‍ മാധ്യമപ്രവര്‍ത്തകരെ മാറ്റി റോബോട്ടുകളെ ഉപയോഗിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്

ന്യൂയോര്‍ക്ക്: ബഹുരാഷ്ട്ര കമ്പനിയായ മൈക്രോസോഫ്റ്റ് അതിന്റെ എംഎസ്എന്‍ വെബ്‌സൈറ്റില്‍ കരാര്‍ മാധ്യമപ്രവര്‍ത്തകരെ മാറ്റി പകരം റോബോട്ടുകളെ ഉപയോഗിക്കാനൊരുങ്ങുന്നു.

എംഎസ്എന്‍ വെബ്‌സൈറ്റില്‍ വാര്‍ത്താ ഏജന്‍സികളില്‍ നിന്നുള്ള സ്റ്റോറികള്‍ എടുക്കുന്നതും തലക്കെട്ടുകളും ചിത്രങ്ങളും തിരഞ്ഞെടുക്കുന്നതും നിലവില്‍ മാധ്യമപ്രവര്‍ത്തകരാണ്. എന്നാല്‍ ഇനി മുതല്‍ റോബോട്ടുകള്‍ ഈ വാര്‍ത്താ നിര്‍മാണ ചുമതലകള്‍ നിര്‍വ്വഹിക്കുമെന്നാണ് പറയുന്നത്.

ബിസിനസ് വിലയിരുത്തലുകളുടെ ഭാഗമായിട്ടാണ് ഈ നടപടിയെന്ന് മൈക്രോസോഫ്റ്റ് പ്രതികരിച്ചു.’എല്ലാ കമ്പനികളേയും പോലെ ഞങ്ങളുടെ ഞങ്ങളുടെ ബിസിനസിനെ പതിവായി മൂല്യനിര്‍ണ്ണയം നടത്തും. ഇത് ചില സ്ഥലങ്ങളില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനും മറ്റുള്ളവയില്‍ പുനര്‍വിന്യാസനം സംബന്ധിച്ച കാര്യങ്ങള്‍ നടത്തുന്നതിനും ഇടയാക്കും. നിലവിലെ മഹാമാരിയുടെ ഫലമായിട്ടാണ് ഈ തീരുമാനങ്ങള്‍’ മൈക്രോസോഫ്റ്റ് അറിയിച്ചു.

റോബോട്ടുകള്‍ വരുന്നതോടെ അമ്പതോളം കരാര്‍ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും. അതേ സമയം സ്ഥിരം മാധ്യമപ്രവര്‍ത്തകര്‍ തുടരുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍്ട്ട് ചെയ്തു.

Top