മൈക്രോസോഫ്റ്റ് സർഫേസ് ലാപ്ടോപ്പ് 4 ഇന്ത്യൻ വിപണിയിൽ

ന്ത്യയിൽ പുതിയ സർഫേസ് ലാപ്ടോപ്പ് 4 പുറത്തിറക്കി മൈക്രോസോഫ്റ്റ് . ഈ ലാപ്‌ടോപ്പിലൂടെ കൊമേഴ്ഷ്യൽ, എഡ്യുക്കേഷണൽ ഉപഭോക്താക്കളെയാണ് കമ്പനി ലക്ഷ്യമിടുന്നത്. പുതിയ സർഫേസ് ലാപ്‌ടോപ്പ് 4 ആമസോൺ ഇന്ത്യയിലൂടെയാണ് വിൽപ്പന നടത്തുന്നത്. 13.5 ഇഞ്ച്, 15 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഓപ്ഷനുകളിലാണ് പുതിയ സർഫേസ് ലാപ്‌ടോപ്പ് 4 പുറത്തിറക്കിയിരിക്കുന്നത്. 13.5 ഇഞ്ച് പ്രൊഡക്ടിവിറ്റിക്കും പോർട്ടബിലിറ്റിക്കും അനുയോജ്യമാണെന്ന് മൈക്രോസോഫ്റ്റ് പറയുന്നു, 15 ഇഞ്ച് മൾട്ടിടാസ്കിങിന് അനുയോജ്യമായ ലാപ്ടോപ്പാണ്.

സർഫേസ് ലാപ്ടോപ്പ് 4 ഇന്ത്യയിൽ ആമസോൺ വഴിയാണ് വിൽപ്പനയ്ക്ക് എത്തുന്നത്. റീട്ടെയിൽ സ്റ്റോറുകൾ വഴിയും ഡിവൈസ് ലഭ്യമാകും. യൂസർ എസ്‌കെ‌യു മോഡലുകൾക്ക് പ്രതിമാസം 11,444 രൂപ അടവ് വരുന്ന ഒൻപത് മാസം വരെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാകും. എഎംഡി റൈസൺ, ഇന്റൽ കോർ ഐ 5 ഓപ്ഷനുകളുമായാണ് സർഫേസ് ലാപ്‌ടോപ്പ് 4 വരുന്നത്. എഎംഡി റൈസൺ 5 4680 യു പ്രോസസർ, 8 ജിബി റാം, 256 ജിബി എസ്എസ്ഡി സ്റ്റോറേജ് എന്നിവ ഉള്ള 13.5 ഇഞ്ച് സർഫേസ് ലാപ്‌ടോപ്പ് 4ന് 102,999 രൂപയാണ് വില.

Top