microsoft received permission 26 billion linkedi trading

ലണ്ടന്‍:പ്രഫഷനല്‍ നെറ്റ് വര്‍ക്കിങ് സൈറ്റ് ആയ ലിങ്ക്ഡ്ഇന്‍ വാങ്ങാനുള്ള മൈക്രോസോഫ്റ്റിന്റെ തീരുമാനത്തിന് യൂറോപ്യന്‍ യൂണിയന്‍ അനുമതി നല്‍കി. വിപണിയിലെ കുത്തക ഉപയോക്താക്കളുടെ താല്‍പര്യത്തിനു വിരുദ്ധമാകരുതെന്ന നിബന്ധനയോടെയാണ് അനുമതി.

മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഉപയോഗിക്കുന്ന കംപ്യൂട്ടറുകളില്‍ ലിങ്ക്ഡ്ഇന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കില്ലെന്നു മൈക്രോസോഫ്റ്റ് സമ്മതിച്ചിട്ടുണ്ട്. ലിങ്ക്ഡ്ഇന്‍ സൈറ്റിനെ ഏറ്റെടുക്കുമെന്ന് ജൂണില്‍ മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരുന്നു. സോഷ്യല്‍ മീഡിയ രംഗത്തെ ഏറ്റവും വലിയ ഇടപാടാണ് 2600 കോടി ഡോളറിന്റെ ഈ ഏറ്റെടുക്കല്‍ (174200 കോടി രൂപ).

Top