മൂന്ന് ഡിസ്‌പ്ലേയുള്ള മടക്കും ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്

windows

മൂന്ന് ഡിസ്പ്ലേ ഉള്ള ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. അകത്തേക്കും പുറത്തേക്കും മടക്കാവുന്ന രീതിയിലുള്ള ടാബ്ലെറ്റ് പോലെയുള്ള ഒരു ഉപകരണമാണ് മൈക്രോസോഫ്റ്റിന്റെ മനസ്സിലുള്ളത്. വരാനിരിക്കുന്ന ഈ ഉപകരണത്തില്‍ ARM SoC പ്രവര്‍ത്തിക്കും എന്നും പറയപ്പെടുന്നുണ്ട്. ഏറ്റവും പുതിയ വിന്‍ഡോസ് 10 എസ്ഡിക്ക് ഉള്ളില്‍ ആഡ്രോമെഡയുമായി ബന്ധപ്പെട്ട റെഫറന്‍സുകള്‍ ഉണ്ട്.

ഫോണിന്റെ ഇരുവശത്തും മടക്കാന്‍ സഹായിക്കുന്ന സംവിധാനം ഉണ്ടായിരിക്കുമെന്നത് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ലാപ്‌ടോപ്പ് മോഡ്, മടക്കിവെച്ച് മോഡ്, ടെന്റ് മോഡ്, ടാബ്ലറ്റ് മോഡ് എന്നിങ്ങനെ പല രീതിയില്‍ ഇത് ഉപയോഗിക്കാനും സാധിക്കും. പേപ്പറില്‍ നോട്ടുകള്‍ എഴുതുന്നതുപോലെ ഡിസ്പ്ലെയുടെ ഇരു അറ്റത്തും ഉപയോക്താക്കളെ നോട്ടുകള്‍ എഴുതാന്‍ അനുവദിക്കുന്ന ഒരു നോട്ട് ആപ്ലിക്കേഷനും ഇതില്‍ ഉണ്ടാവും എന്ന് പറയപ്പെടുന്നു.

ഈ മാസം ആദ്യം പ്രത്യക്ഷപ്പെട്ട ഒരു പേറ്റന്റ് വലിയ ഡിസ്‌പ്ലേകള്‍ക്കിടയിലുള്ള ഒരു നേര്‍ത്ത കീ ഡിസ്‌പ്ലേയെ സൂചിപ്പിക്കുന്നുണ്ട്. ഈ ഡിസ്‌പ്ലേ ടാബ്ലെറ്റ് മോഡിലായിരിക്കുമ്പോള്‍ ഉപകരണം ഒരു വലിയ ഡിസ്‌പ്ലേ പോള്‍ഡ ദൃശ്യമാക്കാന്‍ ഇത് സഹായിക്കുന്നതായി മനസ്സിലാക്കാം.

Top