Microsoft Lumia 950 XL

മൈക്രോസോഫ്റ്റ് പുതിയതായി അവതരിപ്പിച്ച സ്മാര്‍ട്ട്‌ഫോണുകളാണ് ലൂമിയ 950 ഉം ലൂമിയ 950 XL ഉം.

ഇരുഫോണുകളും വിന്‍ഡോസ് 10 ല്‍ ആയിരിക്കും പ്രവര്‍ത്തിക്കുക.

ലൂമിയ 950 ന് 5.2 ഇഞ്ച് QHD ഡിസ്‌പ്ലേ, 564 ppi യുടെ പിക്‌സല്‍ ഡെന്‍സിറ്റി, 1.8GHz ഹെക്‌സാകോര്‍ ക്വാല്‍ക്കം സ്‌നാപ്പ്ഡ്രാഗണ്‍ 808 SoC, 3GB റാം, 32GB റാം ഇന്‍ബില്‍റ്റ് സ്റ്റോറേജ് എന്നിവയാണ് പ്രധാന ഘടകഭാഗങ്ങള്‍.

ഇതില്‍ നിന്ന് വ്യത്യസ്തമായി ലൂമിയ 950 XL സ്മാര്‍ട്ട് ഫോണില്‍ 5.7 ഇഞ്ച് QHD ഡിസ്‌പ്ലേ, 518 ppi പിക്‌സല്‍ ഡെന്‍സിറ്റി, 2GHz ഒക്ടാകോര്‍ ക്വാല്‍ക്കം സ്‌നാപ്പ്ഡ്രാഗണ്‍ 810 SoC എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇരു ഫോണുകളിലും 4K വീഡിയോ റെക്കോഡിംഗ് സാധ്യമാകുന്ന 20 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയാണ് ഉള്ളത്. കൂടാതെ 5MP ഫ്രണ്ട് ക്യാമറ സംവിധാനവും ഉണ്ടായിരിക്കും.

അതേസമയം ഇരുഫോണുകളും വിന്‍ഡോസ് ഹലോ ബയോമെട്രിക് സിസ്റ്റത്തെ പിന്തുണക്കുന്നുണ്ട്. മൈക്രോസോഫ്റ്റ് ലൂമിയ 950, ലൂമിയ 950 XL സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഏകദേശം യഥാക്രമം 35800, 42300 രൂപ ആയിരിക്കും വില വരിക.

Top