വാട്ടര്‍മാര്‍ക്കുമായി വിന്‍ഡോസ് 11, ക്രാക്ക് ചെയ്ത ഒഎസ്

ദ്യോഗിക ഓപ്പറേറ്റിങ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യാത്ത പിസികളില്‍ വാട്ടര്‍മാര്‍ക്ക് ഇടാനൊരുങ്ങി മൈക്രോസോഫ്റ്റ് വിന്‍ഡോസ് 11 ഡെസ്‌ക്ടോപ്പിലാണ് ഇത്തരമൊരു വാട്ടര്‍മാര്‍ക്ക് വരിക. സിസ്റ്റം ട്രേയ്ക്ക് മുകളില്‍, ഡെസ്‌ക്ടോപ്പില്‍ താഴെ-വലത് ഭാഗത്ത് ദൃശ്യമാകുന്ന വാട്ടര്‍മാര്‍ക്ക്, ചില വിന്‍ഡോസ് പ്രിവ്യൂ ബില്‍ഡുകള്‍ ഉപയോഗിച്ചുള്ള പരിമിതമായ ടെസ്റ്റിംഗില്‍ മുമ്പ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ മാറ്റം ഇപ്പോള്‍ ബീറ്റയിലേക്കും പ്രിവ്യൂ ബില്‍ഡുകള്‍ റിലീസ് ചെയ്തിരിക്കുന്നു

സോഫ്‌റ്റ്വെയര്‍ ഔദ്യോഗികമായി പിന്തുണയ്ക്കാത്ത ഒരു മെഷീനില്‍ മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഒഎസ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ആര്‍ക്കും മുന്നറിയിപ്പ് സന്ദേശം കാണാനാകും എന്നാണ് ഇതിനര്‍ത്ഥം. സിസ്റ്റം ആവശ്യകതകള്‍ പാലിച്ചിട്ടില്ല, കൂടുതലറിയാന്‍ സെറ്റിങ്ങുകളിലേക്ക് പോകുക എന്ന സന്ദേശം എപ്പോഴും അതു കാണിച്ചു കൊണ്ടേയിരിക്കും.

ആവശ്യമായ ഹാര്‍ഡ്വെയര്‍ സ്പെസിഫിക്കേഷന് ഇല്ലാത്ത ഒരു മെഷീനില്‍ ആളുകള്‍ വിന്‍ഡോസ് 11 പ്രവര്‍ത്തിപ്പിക്കരുതെന്ന് മൈക്രോസോഫ്റ്റ് എല്ലായ്‌പ്പോഴും പറഞ്ഞിട്ടുള്ളതിനാല്‍ ഇത് വലിയ ആശ്ചര്യകരമല്ല, അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ പിസിയെ ‘നശിപ്പിച്ചേക്കാം’ എന്ന് പോലും അവര്‍ പറയുന്നു. ഒരു ഒറ്റവരി മുന്നറിയിപ്പ് വാട്ടര്‍മാര്‍ക്ക് ഡെസ്‌ക്ടോപ്പില്‍ വളരെ അരോചകവും നുഴഞ്ഞുകയറ്റത്തെ സൂചിപ്പിക്കുന്നതുമാണ്.

ഇതു മാത്രമല്ല മറ്റ് ആപ്ലിക്കേഷനുകളൊന്നും ഇവിടെ അനുവദിക്കുന്നില്ല. സുപ്രധാന സുരക്ഷാ അപ്‌ഡേറ്റുകള്‍ ലഭിക്കുന്നതിനുള്ള സൗകര്യവും നീക്കും. പിന്തുണയ്ക്കാത്ത പിസികള്‍ക്ക് അപ്‌ഡേറ്റുകള്‍ ലഭിക്കില്ലെന്ന് മൈക്രോസോഫ്റ്റ് എല്ലായ്‌പ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ ഉപകരണങ്ങള്‍ക്ക് അപ്‌ഡേറ്റുകള്‍ വിച്ഛേദിക്കപ്പെടുമെന്നതാണ് പുതിയ കാര്യം. ചുരുക്കം പറഞ്ഞാല്‍, വിന്‍ഡോസ് 11 പിന്തുണയ്ക്കാത്ത ഹാര്‍ഡ്വെയറില്‍ സ്ഥിരമായി സൂക്ഷിക്കുന്ന ആളുകളെ തടയുന്നതിനുള്ള ആദ്യപടി മാത്രമാണ് ഈ വാട്ടര്‍മാര്‍ക്ക്.

 

Top