‘ഓഫിസ് ആപ്പ് ‘; വേഡ്, പവർപോയിന്റ്, എക്സൽ ആപ്പുകൾക്ക് ഇനി ഒറ്റ ആപ്പ്

പുതിയ ഓഫിസ് ആപ്പ് അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്. ആൻഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കൾക്കായാണ് ഈ ആപ്പ് അവതരിപ്പിച്ചത്. വേഡ്, പവർപോയിന്റ്, എക്സൽ തുടങ്ങിയ ആവശ്യങ്ങൾക്കായി വിവിധ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യേണ്ട സാഹചര്യത്തിലാണ് എല്ലാം അടങ്ങിയ ഒറ്റ ആപ്പ് ഓഫിസ് എന്ന പേരിൽ മൈക്രോസോഫ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ ലോഗോയും പുതിയ ഡിസൈനുമുള്ള ഓഫിസ് ആപ്പ് മാത്രം ഡൗൺലോഡ് ചെയ്താൽ മൈക്രോസോഫ്റ്റ് ഓഫിസ് പാക്കേജിലുള്ള എല്ലാ സേവനങ്ങളും ഉപയോഗിക്കാനാവും എന്നതും ഈ ആപ്പിന്റെ ഗുണമാണ്.

ആപ്പ് ഡൗൺ ലോഡ് ചെയ്യണമെങ്കിൽ മൈക്രോസോഫ്റ്റ് വെബ്സൈറ്റ് വഴി ഇൻവിറ്റേഷൻ ലിങ്കിലെത്തി aka.ms/OfficePreviewforAndroid എന്ന വിലാസത്തിലൂടെ ചെയ്യാൻ സാധിക്കുന്നതാണ്.

വേഡ്, പവർപോയിന്റ്, എക്സൽ എന്നിങ്ങനെ വിവിധ പ്ലാറ്റ്ഫോമുകളിലേക്കു പോകാതെ തന്നെ ഡോക്യുമെന്റുകൾ സൃഷ്ടിക്കാനും എഡിറ്റ് ചെയ്യാനും കാണാനും സാധിക്കുമെന്നതാണ് പുതിയ ഓഫിസ് ആപ്പിന്റെ സവിശേഷത.

Top